ഇന്ത്യയുടെ മനസ്സില്‍ ഗാന്ധിയുടെ ചിത്രമാണ്,അത് മായ്ക്കാനാവില്ല; ഖാദി ഉദ്യോഗിന്റെ കലണ്ടറില്‍ നൂലു നെയ്യുന്ന ഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍

single-img
13 January 2017

മുംബൈ:വലിയ ചര്‍ക്കയില്‍ മോദി ഇരുന്ന് നൂല്‍നൂക്കുന്നതാണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറിലെ ചിത്രം.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പകരം നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തിലായിരിക്കുയാണ്.2017 ലെ കലണ്ടറിലും ടേബിള്‍ ഡയറിയിലുമാണ് ഗാന്ധിജിക്ക് പകരം മോദിയുടെ ചിത്രം ഇടംപിടിച്ചത്.

ഗാന്ധിജി അദ്ദേഹത്തിന്റെ സ്ഥിരം വേഷത്തിലിരുന്ന് നൂല്‍ നൂക്കുന്ന ചിത്രം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞ ചിത്രമാണ്.മോദി തന്റെ ഇഷ്ട വേഷമായ കുര്‍ത്ത പൈജാമ ധരിച്ച് നൂല്‍നൂക്കുന്ന ചിത്രമാണുള്ളത്. ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിലെ തൊഴിലാളികള്‍ രംഗത്തെത്തി. ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയില്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി തൊഴിലാളികള്‍ ഈ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഗാന്ധിജിയുടെ ആശയങ്ങള്‍ പുറന്തള്ളുന്നതില്‍ ഏറെ ദു:ഖമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം മോദിയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തിയാണ് ഇത് തുടങ്ങിയതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്സേനയുടെ പ്രതികരണം ‘ഖാദി വ്യവസായം തന്നെ ഗാന്ധിജിയുടെ തത്വത്തില്‍ നിന്ന് രൂപംകൊണ്ടതാണ്. ഈ ഖാദി സ്ഥാപനത്തിന്റെ ആശയവും ആത്മാവും മഹാത്മാഗാന്ധിയാണ്.അദ്ദേഹത്തെ ഒഴിവാക്കുന്നുവെന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നുംട സക്സേന പറഞ്ഞു.ഏറെക്കാലമായി മോദി ഖാദി വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഖാദിയ്ക്ക് അദ്ദേഹം ഏറെ പ്രചാരം നല്‍കി. ഖാദിയുടെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡറും മോദിയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖാദി വസ്ത്രനിര്‍മ്മാണത്തിനും അതിന്റെ മാര്‍ക്കറ്റിങ്ങിനും മോദി മുന്‍ഗണന നല്‍കിവരുന്നു. പ്രധാനമന്ത്രി യൂത്ത് ഐക്കണാണെന്നും സക്സേന പറഞ്ഞു.