ദേശീയഗാന വിവാദം, നടന്‍ അലന്‍സിയറിന്റെ പ്രതിഷേധത്തിന് പിന്തുണയുമായി ടോവിനോ തോമസ്

single-img
13 January 2017

രാജ്യസ്‌നേഹവും ദേശീയതും അരങ്ങുതകര്‍ക്കുമ്പോള്‍ പലവിധ പ്രതിഷേധങ്ങള്‍ വന്നെങ്കിലും സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച നടന്‍ അലന്‍സിയറിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയതോടെ സംഭവം വൈറലായി മാറി. ഇതിനു പിന്നാലെയാണ് നടന്‍ ടോവിനോ തോമസ് അലന്‍സിയാറിന് പിന്തുണയുമായി എത്തിയത്.

കമലിനെതിരായ ആക്രമണത്തിനെതിരെ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് അലന്‍സിയര്‍ കാസര്‍ഗോഡ് ഒറ്റയാന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യസ്‌നേഹം പ്രത്യേക മതവിഭാഗത്തിന്റേയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ കുത്തകയല്ലെന്ന് ടോവിനോ ഫെയ്‌സ്ബുക്കിലൂടെയാണ് പറഞ്ഞത്.

ഞാന്‍ ജനിച്ച ഇന്ത്യ ഞാന്‍ വളര്‍ന്ന ഇന്ത്യ ഞാന്‍ ജീവിക്കും ഇവിടെ. ഇത് പ്രതിഷേധമല്ല പ്രതിരോധം തന്നെയാണെന്ന് ടോവിനോ വ്യക്തമാക്കി. അലന്‍സിയറിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു