വൈബ്രന്റ് ഗുജറാത്തിൽ കമ്പനി സിഇഒമാരായി എത്തിയതും വ്യാജന്‍മാര്‍;കോട്ടും ടൈയും കെട്ടിച്ച് സിഇഒമാരായി ഗുജറാത്ത് സർക്കാർ ഇറക്കിയത് അധ്യാപകരെ

single-img
13 January 2017

പ്രധാനമന്ത്രി പങ്കെടുത്ത വൈബ്രന്റ് ഗുജറാത്തിൽ കമ്പനി സിഇഒമാരായി വ്യാജന്മാരെ ഇറക്കിയതായി ആരോപണം.സ്കൂൾ അധ്യാപകരെയാണു പരിശീലനം നൽകിയ ശേഷം സിഇഒ വേഷം കെട്ടിച്ച് വൈബ്രന്റ് ഗുജറാത്തിൽ എത്തിച്ചതായാണു ഒരു ഗുജറാത്തി പത്രം റിപ്പോർട്ട് ചെയ്യുന്നത്,കോട്ടും സ്യൂട്ടും ധരിച്ചെത്തിയ അധ്യാപകരെ ഇരുത്തിയത് സദസ്സിലെ മധ്യനിരയിലും. കളക്ടറുടെ ഉത്തരവ് പ്രകാരമാണ് അധ്യാപകരെല്ലാം കോര്‍പ്പറേറ്റ് ടൈക്കൂണുകളായി എത്തിയത്. സര്‍ക്കാര്‍ വക എല്ലാവര്‍ക്കും ഐഡി കാര്‍ഡുകളും നല്‍കിയിരുന്നു.

 

 

കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ മോഡി സര്‍ക്കാരിന്റെ പ്രവർത്തനത്തെ പുകഴ്ത്താനും യോഗത്തിൽ പങ്കെടുത്ത ബിസിനസ് ടൈക്കൂണുകൾ മറന്നിരുന്നില്ല.
നിക്ഷേപ സംഗമത്തിന് എത്തുന്ന ലോകനേതാക്കള്‍ കാണാതിരിക്കാന്‍ ഗാന്ധനഗറിലെ റോഡ് വക്കത്തുള്ള ചേരികള്‍ മറച്ച സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും വൈബ്രന്റ് ഗുജറാത്ത് സംഗമം നടക്കുന്ന ഗാന്ധിനഗറിലേക്ക് പോകുന്ന വഴിയില്‍ ഇന്ദിരാ ബ്രിഡ്ജിനടത്തുള്ള ചേരി മുഴുവന്‍ ഉയരത്തിലുള്ള പച്ച ഷീറ്റ് കൊണ്ടാണ് അധികൃതര്‍ മറച്ചത്.