ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം വ്യാജമാണെന്ന് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധര്‍

single-img
11 January 2017

സാറ്റ്ലൈറ്റ് ഇമേജറി എക്‌സ്‌പേര്‍ട്ടുകള്‍ എന്ന പാക്ക് പരീക്ഷണം വ്യാജമാണെന്ന് കണ്ടെത്തി. ഇന്ത്യയുടെ ബ്രഹ്മോസിനെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം വ്യാജമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങളും വിഡിയോകളും ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരാണ് പുറത്തുവിട്ടത്.

സാറ്റ്ലൈറ്റ് ഇമേജറി എക്‌സ്‌പേര്‍ട്ടുകള്‍ പാക്ക് പരീക്ഷണം വ്യാജമാണെന്ന് തെളിയിക്കുന്ന വിഡിയോകളും ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ശാസ്ത്രീയ വസ്തുതള്‍ നിരത്തിയാണ് പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ചടക്കിയത്. ഒരുകൂട്ടം ഗ്രാഫിക്‌സുകള്‍ ചേര്‍ത്തുണ്ടാക്കിയ വീഡിയോ ആണിതെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

മിസൈലിന്റെ നിറമാറ്റവും മിസൈല്‍ വിക്ഷേപിച്ച് 15 സെക്കന്റിനു ശേഷമുള്ള വേഗതയിലെ മാറ്റവും സാങ്കേതിക വിദഗ്ധര്‍ ചോദ്യം ചെയ്യുന്നുണ്ട്. വീഡിയോയിലെ ഓരോ സെക്കന്റും വിലയിരുത്തിയാണ് പരീക്ഷണം വ്യാജമാണെന്ന് കണ്ടെത്തിയത്. അതേസമയം, ഒരു അന്തര്‍വാഹിനിയില്‍ നിന്നു വിക്ഷേപിച്ചതു പോലെയല്ല മിസൈല്‍ കുതിക്കുന്നതെന്നും ചിലര്‍ ആരോപിക്കുന്നു.