ഐഎഎസ് സമരത്തിനെതിരെ ശക്‌തമായ താക്കീതുമായി മുഖ്യമന്ത്രി;മുഖ്യമന്ത്രിയുടെ വിരട്ടലിനു പിന്നാലെ സമര തീരുമാനം പിന്‍വലിച്ചു

single-img
9 January 2017

ഐഎഎസ് സമരത്തിനെതിരെ ശക്‌തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സർക്കാരിനെ വഴിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐഎഎസുകാരുടെ അവധി സമരം ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം മുഖ്യമന്ത്രിയുടെ പരമാര്‍ശം വന്നയുടന്‍ തന്നെ സമര തീരുമാനം പിന്‍വലിച്ച് ഐഎസുകാര്‍ ജോലിയില്‍ പ്രവേശിച്ചു.

വിജിലൻസ് അന്വേഷണങ്ങളിൽ സർക്കാർ ഇടപെടില്ല. ഐഎഎസ് ഉദ്യോഗസ്‌ഥർക്കെതിരായ നടപടി ആദ്യമായല്ല. അന്വേഷണം നടക്കണമെന്നാണ് സർക്കാർ നിലപാട്. നടപടി സ്വീകരിക്കുമ്പോൾ വികാരമുയരുന്നത് സ്വഭാവികമാണ്. ജേക്കബ് തോമസിനെതിരായ ആരോപണങ്ങൾ നേരത്തെ അന്വേഷിച്ച് തള്ളിയതാണെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ഇന്ന് കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്.