പോലീസ് വേഷത്തിലെത്തിയ സംഘം മലപ്പുറം സ്വദേശികളായ വ്യാപാരികളുടെ വാഹനം തടഞ്ഞ് പതിനേഴു ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ടു

single-img
9 January 2017


പോലീസ് വേഷത്തിലെത്തിയ സംഘം മലപ്പുറം സ്വദേശികളായ വ്യാപാരികളുടെ വാഹനം തടഞ്ഞ് പതിനേഴു ലക്ഷം രൂപ തട്ടിയെടുത്തു. പാലക്കാട് കോങ്ങാടിനു സമീപം പതിനാറാം മൈലിലാണ് സംഭവം. തിരുപ്പൂരില്‍ ബേക്കറി ബിസിനസ് നടത്തുന്ന മലപ്പുറം വേങ്ങര സ്വദേശി ഇസ്മയിലും രണ്ടു സുഹൃത്തുക്കളുമാണ് തട്ടിപ്പിനിരയായത്.

ഇസ്മയിലും സ്ഥലവും പുലര്‍ച്ചെ നാലരയോടെ തിരുപ്പൂരില്‍ നിന്നും യാത്ര തിരിച്ച് ഏഴു മണിയോടെ കോങ്ങാട് പതിനാറാം മൈലിലെത്തിയപ്പോഴാണ് തട്ടിപ്പ് സ്ഥലം വാഹനം തടയുകയും മൂവരേയും അവരുടെ വാഹനത്തില്‍ പിടിച്ചു കയറ്റുകയും ചെയ്തത്. ബീക്കണ്‍ ലൈറ്റും പോലീസ് എന്ന ബോര്‍ഡും ഘടിപ്പിച്ച വാഹനത്തില്‍ യൂണിഫോം ധരിച്ചെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴംഗ സംഘം ഉണ്ടായിരുന്നു.

പണം സൂക്ഷിച്ചിരുന്ന കാര്‍ ഇവര്‍ തട്ടിയെടുത്തു. എന്നിട്ടവരെ മര്‍ദ്ദിച്ച ശേഷം പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ച ശേഷം, മറ്റൊരു വാഹനത്തില്‍ കടന്നു കളയുകയായിരുന്നു. മര്‍ദ്ദനമേറ്റവര്‍ നേരിട്ടെത്തി പരാതി പറഞ്ഞപ്പോഴാണ് പോലീസ് വിവരം അറിഞ്ഞത്. ഹേമാംമ്പിക നഗര്‍ സി.െഎ യുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. തിരുപ്പൂരില്‍ നിന്ന് കൊണ്ടുവന്നത് ഹവാല പണമാണെന്നാണ് പോലീസ് സംശയിക്കുന്നത്.