കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി 100 കോടി വായ്പ ലഭിച്ചു. മുടങ്ങി കിടന്ന ശമ്പളവും, പെന്‍ഷനും വിതരണം തുടങ്ങി

single-img
7 January 2017

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നാളുകളായി തുടര്‍ന്നു വന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമായികൊണ്ട് 100 കോടി രൂപ വായ്പ ലഭിച്ചു. ഇതോടെ കെ.എസ്.ആര്‍.ടി.സിയില്‍ വെള്ളിയാഴ്ച മുതല്‍ ശമ്പളവും പെന്‍ഷനും വിതരണം തുടങ്ങി.

ശമ്പളം 75 ശതമാനമാണ് നല്‍കുക. പെന്‍ഷന്‍ 50 ശതമാനവും. കെ.ടി.ഡി.എഫ്.സിയില്‍നിന്ന് വെള്ളിയാഴ്ച വൈകീട്ടാണ് 100 കോടി വായ്പകിട്ടിയത്. ഇതില്‍ 72 കോടി ശമ്പളത്തിനും ഡി.എ കുടിശ്ശിക വിതരണത്തിനുമായി മാറ്റി. ഡിസംബറിലെ പെന്‍ഷനില്‍ 50 ശതമാനം നല്‍കാനുണ്ട്.

കനറാ ബാങ്കില്‍നിന്ന് 50 കോടി വായ്പകിട്ടുന്ന മുറക്ക് ബാക്കി ശമ്പളം നല്‍കും. ശമ്പളവും ഡി.എ കുടിശ്ശികയും നല്‍കാന്‍ മാത്രം 78 കോടി വേണം. ഇത് പൂര്‍ണമായി നല്‍കാന്‍ ലഭിച്ച പണം തികയില്ല. വെള്ളിയാഴ്ച ാണ് കെ.ടി.ഡി.എഫ്.സിയില്‍നിന്ന് ചെക്ക് കിട്ടിയത്.