കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പില്‍ കനത്ത സുരക്ഷാ വീഴ്ച;ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ അത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യണാമെന്ന് മുന്നറിയിപ്പ്

single-img
6 January 2017

ഡിജിറ്റല്‍ ഇടപാടുകള്‍ സാര്‍വത്രികമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പിൽ കനത്ത സുരക്ഷാ വീഴ്ച. അജ്ഞാതരില്‍ നിന്ന് ആപ്പിലൂടെ പേയ്‌മെന്റ് റിക്വസ്റ്റുകളെത്തുന്നതാണ് ആപ്പിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയായത്.പരാതികള്‍ വ്യാപകമായതോടെ, പ്രശ്‌നം പരിഹരിച്ച് ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.

പേയ്‌മെന്റ് റിക്വസ്റ്റിന് പുറകെ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെ കുറിച്ചും. പണം കൈമാറ്റം നേരിടുന്ന പ്രശ്‌നത്തെക്കുറിച്ചും പരാതികള്‍ വന്നിരുന്നു. എല്ലാത്തരം പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും എന്‍പിസിഐ അവകാശപ്പെടുന്നു.
ഇതിനോടകം, ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ അത് അപ്‌ഡേറ്റ് ചെയ്യണമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) അറിയിച്ചു. 30 സ്വകാര്യ ബാങ്കുകളും പൊതു മേഖല ബാങ്കുകളുമാണ് ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.