യാത്രക്കാരുടെ പരാതി പരിഹരിക്കാന്‍ ട്രെയിനുകളില്‍ ഇനി ട്രെയിന്‍ ക്യാപ്റ്റന്‍മാരും

single-img
6 January 2017

തിരുവനന്തപുരം: യാത്രിക്കാരുടെ പരാതികള്‍ പെട്ടെന്ന് പരിഹരിക്കുവാന്‍ ഇനി ട്രെയില്‍ ക്യാപ്റ്റന്‍മാരും. ദക്ഷിണ റെയില്‍വേ ട്രെയിന്‍ ക്യാപ്റ്റന്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ആദ്യ ഘട്ടമെന്ന നിലക്ക് തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലായിരിക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുക.യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ പരാതികള്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ ഉടനടി നടപടിയെടുക്കാനുമാണ് ട്രെയിന്‍ ക്യാപ്റ്റന്‍മാരുടെ സേവനം ഉണ്ടാവുക. ട്രെയിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടേയും മൊബൈല്‍ നമ്പറുകള്‍ ക്യാപ്റ്റന്‍മാരുടെ കയ്യിലുണ്ടാവും. മുതിര്‍ന്ന ട്രാവല്ലിംഗ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍മാരെയാണ് ക്യാപ്റ്റന്‍മാരായി തെരഞെടുക്കുക.

തിരുവനന്തപുരം സെന്‍ട്രല്‍ ചെന്നെ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍ ചെന്നെ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ ചെന്നെ സെന്‍ട്രല്‍ മെയില്‍ എന്നീ ട്രെയിനുകളിലാണ് ആദ്യം ഈ സേവനം നടപ്പിലാക്കുക