മധ്യപ്രദശില്‍ ബാങ്കില്‍ നിന്നു കിട്ടിയ 2000 രൂപയുടെ പുതിയ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല, കള്ളനോട്ടല്ല അച്ചടിപിശകാണെന്ന് വിശദീകരണം

single-img
5 January 2017

 


ഭോപ്പാല്‍ : മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്നും ലഭിച്ച പുതിയ 2000 നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല. പണം സ്വീകരിക്കാന്‍ ബാങ്കിലെത്തിയ കര്‍ഷകര്‍ക്കാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ ലഭിച്ചത്.

ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചത് ഗ്രാമീണരില്‍ ആദ്യം പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ ഇവ കള്ളനോട്ടുകളല്ലെന്നും അച്ചടി പിശകാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

നോട്ടില്‍ ഗാന്ധിജിയുടെ ചിത്രത്തിനുള്ള സ്ഥലം വിട്ടിടുണ്ടെങ്കിലും നല്‍കിയിട്ടില്ല. എന്നാല്‍ അച്ചടിച്ചിട്ടില്ല. സമാനമായ നിരവധി പിഴവുകളുള്ള യഥാര്‍ഥ നോട്ടുകള്‍ മേഖലയില്‍ വിതരണത്തിലുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പിഴവു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നോട്ടുകള്‍ തിരിച്ചെടുത്തെന്നു ബാങ്ക് മാനേജര്‍ ശ്രാവണ്‍ലാല്‍ മീണ അറിയിച്ചു