സുപ്രീംകോടതി വിധി; ലീഗിന്റെ മുസ്ലിം പേരിന് ബാധകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; മുസ്ലിംലീഗിന് പേര് മാറ്റേണ്ടിവരില്ല

single-img
4 January 2017

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാതി, മതം, വംശം, ഭാഷ എന്നിവ ഉപയോഗിക്കരുതെന്ന കോടതി വിധി മുസ്ലിംലീഗിന്റെ പേരിന് ബാധകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതി വിധി മുസ്ലിം ലീഗിന് ബാധകമല്ല. മതത്തിന്റെ പേരില്‍ പാര്‍ട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മതത്തിന്റെയും ജാതിയുടെയും പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും എതിര്‍ സ്ഥാനാര്‍ത്ഥികളെ ആക്ഷേപിക്കുന്നതും കുറ്റകരമായിരിക്കും. അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാനും ഇതുവഴി സാധിക്കുമെന്നും സുപ്രീംകോടതി വിശദമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തെരെഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണവുമായി എത്തിയത്.

മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പേരില്‍ രാഷ്ട്രീയക്കാര്‍ വോട്ടുപിടിക്കരുതെന്നും ഭാഷയുടെയോ സമുദായത്തിന്റെയോ പേരിലുളള പ്രചാരണങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായത്.