ശബരിമലയിലെ അപ്പത്തില്‍ കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും അംശം; അപ്പം വിതരണം ചെയ്യാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ കടകംപള്ളി

single-img
4 January 2017

 


ശബരിമല: ശബരിമലയില്‍ നിലവില്‍ നിര്‍മിച്ച അപ്പം വിതരണം ചെയ്യാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം. സാംപിള്‍ പരിശോധനയില്‍ അപ്പത്തില്‍ കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും അംശം കണ്ടതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, തിരക്കേറിയ സമയത്തെ നിര്‍ദേശത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.

പരിശോധനയില്‍ അപ്പത്തിന് ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പത്തനതിട്ട ലാബില്‍ നടത്തിയ പരിശോധനയില്‍ കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും അംശം കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്പം വിതരണം നിര്‍ത്തിവക്കാന്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്.