”നോട്ടു പ്രതിസന്ധിക്ക് അറുതി വരുത്താന്‍,രാജ്യത്തിനായ് ജോലിയെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്” മൈസൂരു കറന്‍സി പ്രസില്‍ അധികസമയം ജോലി തുടരും.

single-img
31 December 2016

മൈസൂരു:മൈസൂര്‍ കറന്‍സി പ്രസ്സില്‍ കൂടുതല്‍നോട്ടുകള്‍ അച്ചടിക്കാന്‍ ജീവനക്കാര്‍ അധികസമയം ജോലിചെയ്യും.നോട്ടുനിരോധനം വന്നതിനുശേഷം 12 മണിക്കൂറുള്ള രണ്ടുഷിഫ്റ്റുകളിലായി 24 മണിക്കൂറുമാണ് ജീവനക്കാര്‍ക്ക് ജോലി. മൈസൂരു പ്രസില്‍ ആദ്യഘട്ടത്തില്‍ 2000 രൂപ നോട്ടുകളാണ് കൂടുതലായി അച്ചടിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 500 രൂപ നോട്ടുകളാണ് വന്‍തോതില്‍ അച്ചടിക്കുന്നത്.ബംഗാളിലെ സാന്‍ബനി കറന്‍സി പ്രിന്റിങ് പ്രസിലെ ജീവനക്കാര്‍ അധികസമയം ജോലിചെയ്യുന്നത് നിര്‍ത്തിയെങ്കിലും മൈസൂപ്രസില്‍അതുണ്ടാവില്ല.

രാജ്യത്ത് റിസര്‍വ് ബാങ്കിന് കീഴിലുള്ള രണ്ട് കറന്‍സി പ്രിന്റിങ് പ്രസുകളിലൊന്നാണ് മൈസൂരുവിലുള്ളത്. ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സാന്‍ബനി കറന്‍സി പ്രിന്റിങ് പ്രസിലെ ജീവനക്കാര്‍ അധികസമയം ജോലിചെയ്യുന്നത് ബുധനാഴ്ച മുതല്‍ നിര്‍ത്തിയത്. ഇതോടെ അവിടെനിന്ന് ദിവസേന 60 ലക്ഷം നോട്ടുകളുടെ അച്ചടി മുടങ്ങി. കൂടുതല്‍സമയം ജോലിചെയ്തതിനാല്‍ ജീവനക്കാരില്‍ പലര്‍ക്കും മാനസികശാരീരികപ്രശ്‌നങ്ങളുണ്ടായെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.കൂടാതെ, അധികസമയം ജോലിചെയ്യാന്‍ മാനേജ്‌മെന്റുമായുണ്ടാക്കിയ കരാറിന്റെ കാലവധി അവസാനിച്ചെന്നും അവര്‍പറഞ്ഞു.

ശാരീരിക പ്രശ്‌നങ്ങളെ വെല്ലുവിളിച്ചും രാജ്യത്തെ നോട്ടു പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയാണ് ഈ ജീവനക്കാര്‍.നരേന്ദ്രമോദിയുടെ നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് നോട്ടില്ലാതെ പൊതു ജനം പൊറുതി മുട്ടുകയാണ്.ഈ സാഹചര്യത്തിലാണ് ബംഗാളില്‍ ജീവനക്കാര്‍ അധിക സമയത്തെ ജോലി ഉപേക്ഷിച്ചത്.