എം.ടി സംസാരിച്ചത് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ്;ഭരണം കിട്ടിയെന്ന് വെച്ച് എന്തും ചെയ്യാമെന്നാണ് ബിജെപിയുടെ വിചാരം: മാമുക്കോയ

single-img
31 December 2016

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ എംടി വാസുദേവന്‍നായരെ അധിക്ഷേപിച്ച ബിജെപി-ആര്‍എസ്എസ് നടപടിക്കെതിരെ സിനിമസാഹിത്യലോകത്തു നിന്നും കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നു. എംടി വാസുദേവന്‍ നായര്‍ പറഞ്ഞത് രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നമാണ്. അല്ലാതെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും മാത്രം കാര്യമല്ലെന്ന് നടന്‍ മാമുക്കോയ.

എംടി മിണ്ടരുതെന്ന് പറയുന്നത് അഹങ്കാരമാണ്. ഭൂരിപക്ഷത്തിന്റെ പേരില്‍ ഭരണം കിട്ടിയെന്ന് വെച്ച് എന്തുംചെയ്യാമെന്നാണ് ബിജെപിയുടെ വിചാരം. രാജഭരണം പോലെയാണിത്. ഇപ്പോള്‍ മോഡിരാജാവാണ് ഭരിക്കുന്നത്. എംടിക്ക് തന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.