പൂണൈയില്‍ ബേക്കറിക്ക് തീപിടിച്ചു, ആറ് തൊഴിലാളികള്‍ വെന്തുമരിച്ചു; മരിച്ചത് ഉറങ്ങിക്കിടന്ന ജീവനക്കാര്‍

single-img
30 December 2016

 


പൂണൈ: മഹാരാഷ്ട്രയിലെ പൂണൈയില്‍ ബേക്കറിക്ക് തീ പിടിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. പൂണൈ കൊന്‍ഡാവ സബര്‍ബിലെ ബെയ്ക്ക്സ് ആന്‍ഡ് ബേക്കറിയിലുണ്ടായ തീപിടുത്തത്തിലാണ് തൊഴിലാളികള്‍ മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബേക്കറിയില്‍ തീ പിടുത്തമുണ്ടായത്. ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

തീ പിടിക്കുന്ന സമയത്ത് തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് ഉറങ്ങി കിടക്കുകയായിരുന്നു. മുറിയുടെ വാതിലുകള്‍ പൂട്ടിയിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.