രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തില്‍; ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും

single-img
29 December 2016


തിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ 77-ാമത് അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തിലത്തെുന്ന അദ്ദേഹം 12.30ന് തിരുവനന്തപുരം കാര്യവട്ടത്തെ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.

ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചടങ്ങില്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ചരിത്രകാരനുള്ള രാജ്‌വാഡെ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിക്കും. തുടര്‍ന്ന് 1.30ന് പരിപാടി പൂര്‍ത്തിയായശേഷം രാഷ്ട്രപതി തലസ്ഥാനത്തുനിന്ന് മടങ്ങും.