”ഭര്‍ത്താവിന്റെ സുഹൃത്താണ് ചതിച്ചത്..പ്രചരിക്കുന്ന വീഡിയോകളെല്ലാം എന്റേതാണ് നിങ്ങള്‍ ആ വീഡിയോ കാണുമ്പോള്‍ ഞാന്‍ മരിച്ചിട്ടുണ്ടാവും” കൊല്ലം സ്വദേശിനിയുടെ ആത്മഹത്യാസന്ദേശത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുന്നു

single-img
28 December 2016

suicide
ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയുടെ ഫെയ്സ്ബുക്ക് വീഡിയോ സന്ദേശം. തന്റെ ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ചതിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും യുവതി പറയുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് പറയുന്ന യുവതി തന്റെ സ്വകാര്യവീഡിയോകള്‍ പ്രചരിക്കുകയാണെന്നും പറയുന്നു. ഞാന്‍ ചതിക്കപ്പെട്ടിരിക്കുകയാണ്. ഇനി എനിക്ക് ജീവിക്കാന്‍ കഴിയില്ല. എന്റെ ജീവിത സാഹചര്യം കൊണ്ട് എനിക്ക് ഒരാളുമായി അടുക്കേണ്ടി വന്നു. സുഹൃത്തിന്റെ ഭാര്യയെ സ്നേഹിച്ച് ചതിയിലൂടെ സ്വന്തമാക്കി നിര്‍ബന്ധിച്ച് കൊണ്ടു പോയി എന്റെ മാനവും സ്വര്‍ണവും പണവും അയാള്‍ കവര്‍ന്നു.

എല്ലാം കഴിഞ്ഞ് തന്നെ വഴിയില്‍ ഉപേക്ഷിച്ചിട്ടും അയാള്‍ തന്റെ ശരീരത്തിനായി ബ്ലാക്ക്മെയില്‍ ചെയ്യുന്നു. എനിക്ക് വേറൊരു ജീവിതം വേണമെന്ന ആഗ്രഹമില്ല. ഇനി ഈ ഭൂമിയില്‍ ജീവിക്കണമെന്ന് തന്നെ ആഗ്രഹമില്ല. തന്റെ ഫോണ്‍ ഒരു സാഹചര്യത്തില്‍ അയാളുടെ കൈയിലായി. ഫോണില്‍ സൂക്ഷിച്ചിരുന്ന സ്വാകാര്യവീഡിയോകള്‍ ഉണ്ടായിരുന്നു. ഞാന്‍ അറിയാതെ അയാള്‍ എടുത്ത വീഡിയോയും ഞാന്‍ ഭര്‍ത്താവിന് അയച്ച സ്വകാര്യ വീഡിയോകളും അയാള്‍ ഫെയ്സ്ബുക്കിലും വാട്ട്സ് ആപിലും പ്രചരിപ്പിക്കുന്നുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

എന്റെ ഫോണിലും ആ വീഡിയോ വന്നു. അത് കാണുന്നതിന് മുമ്പ് താന്‍ ഈ ലോകത്തോട് താന്‍ വിട പറയുമെന്നും യുവതി പറയുന്നു. നിങ്ങള്‍ ഈ വീഡിയോ കാണുന്ന നിമിഷം ഞാന്‍ മരിച്ചിട്ടുണ്ടാവും. എന്റെ മരണത്തിന്റെ ഉത്തരവാദി നസീര്‍ കാഞ്ഞിപ്പുഴ എന്നയാള്‍ ആയിരിക്കുമെന്നും എന്റെ മരണത്തിന്റെ ശാപം അവനെ പിന്തുടരുമെന്നും അവനെ വെറുതെ വിടരുതെന്നും യുവതി അപേക്ഷിക്കുന്നു. യുവതിയുടെ ആത്മഹത്യാസന്ദേശത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.