പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയുപ്പുമായി മുഖ്യമന്ത്രി;പാരിതോഷികങ്ങള്‍ സ്വീകരിക്കരുതെന്നും രാഷ്ട്രീയ വിരോധമുളളവര്‍ ചുറ്റുമുണ്ടെന്ന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

single-img
26 December 2016

pinarayi-vijayan-3

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അഴിമതി വെച്ചുപൊറിപ്പിക്കില്ല. കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ ശ്രദ്ധിക്കണം. പാരിതോഷികങ്ങള്‍ സ്വീകരിക്കരുതെന്നെന്നും മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് അച്ചടക്കത്തിനുളള മാര്‍ഗരേഖകളാണ് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതും.

കൃത്യനിഷ്ഠ പുലര്‍ത്തണം. സ്ഥലംമാറ്റത്തിന് മാര്‍ഗനിര്‍ദേശമുണ്ടാക്കും. നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയപരിഗണന ഉണ്ടാകരുത്. എല്ലാം സംശയത്തോട് കാണണം, എന്നാല്‍ സംശയരോഗം ഉണ്ടാകരുത്. രാഷ്ട്രീയ വിരോധമുള്ളവര്‍ ഉണ്ടെന്ന് ജാഗ്രത വേണം. ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ ഇടപെടരുത്. എന്നാല്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്.