അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ ബാലികയുടെ മൃതദേഹം; ബലാത്സംഗം നടന്നെന്ന് സൂചന; ദുര്‍മന്ത്രവാദമെന്ന് നാട്ടുകാര്‍

single-img
24 December 2016

rape-reu-759നാലുവയസ്സുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 15 മുതല്‍ ഝാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലിയില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കിഴക്കന്‍ സിങ്ക്ബത്തിലെ കുട്ടിയുടെ ഗ്രാമത്തിന് സമീപത്ത് നിന്നുമാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മൃതദേഹത്തില്‍ ബലാത്സംഗം ചെയ്തതിന്റെ സൂചനകളുമുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണ് ഇതെന്നാണ് ഗ്രാമവാസികളുടെ ആരോപണം. സംഭവത്തില്‍ അവയവ മാഫിയയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി മൃതദേഹം കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച എസ്‌ഐയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരാഴ്ച മുമ്പാണ് റാഞ്ചിയിലെ സര്‍ദാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 19-കാരിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തിയത്.