രജനികാന്തിന്റെ മകൾ സൗന്ദര്യ വിവാഹ മോചിതയാകുന്നു; ചെന്നൈയിലെ കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു

single-img
23 December 2016

rajinikanth-daughter-soundarya-divorce-759ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ സൗന്ദര്യ വിവാഹ മോചിതയാകുന്നു. അശ്വിൻ രാംകുമാറുമായുള്ള ബന്ധം തുടരാനാവില്ലെന്നു കാണിച്ച് ചെന്നൈയിലെ കുടുംബ കോടതിയിൽ സൗന്ദര്യ വിവാഹമോചന കേസ് ഫയൽ ചെയ്തു.

സൗന്ദര്യയും അശ്വിനും ഒരു വർഷമായി പിരിഞ്ഞു ജീവിക്കുകയാണ്. നേരത്തെ, വിവാഹമോചനത്തെ സംബന്ധിച്ച വാർത്തകൾ സൗന്ദര്യ സ്‌ഥിരീകരിച്ചിരുന്നു.

വിവാഹ മോചനത്തെ സംബന്ധിച്ച വാർത്തകൾ ശരിയാണ്. ഒരു വർഷമായി തമ്മിൽ പിരിഞ്ഞാണ് ജീവിക്കുന്നത്. വിവാഹമോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സൗന്ദര്യ ട്വിറ്ററിൽ പറഞ്ഞിരുന്നു.