ഡൽഹി ലഫ്. ഗവർണറുടെ രാജി വ്യക്‌തിപരം: അരവിന്ദ് കേജരിവാൾ

single-img
23 December 2016

kejariwall_1212ന്യൂഡൽഹി: തികച്ചും വ്യക്‌തിപരമായ കാരണങ്ങൾ കൊണ്ടാണ് നജീബ് ജംഗ് ഡൽഹി ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനമൊഴിഞ്ഞതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.

നജീബ് ജംഗുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു കേജരിവാളിന്റെ പ്രതികരണം. ഔദ്യോഗിക വസതിയായ രാജ് നിവാസിലായിരുന്നു കൂടിക്കാഴ്ച. കേജരിവാളുമായി അധികാരത്തർക്കം രൂക്ഷമായിരിക്കെ അപ്രതീക്ഷിതമായായിരുന്നു നജീബ് ജംഗിന്റെ രാജി തീരുമാനം.

ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനം രാജിവയ്ക്കാനുള്ള നജീബ് സിംഗിന്റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നു കേജരിവാൾ വ്യാഴാഴ്ച പറഞ്ഞിരുന്നു.