രാജ്യത്ത് 3,590 കോടിയുടെ കള്ളപ്പണം പിടികൂടി: ആദായ നികുതി വകുപ്പ്

single-img
23 December 2016

income-taxന്യൂഡൽഹി: നോട്ടു റദ്ദാക്കിയശേഷം 3,590 കോടിയുടെ കണക്കിൽപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 93 കോടി രൂപയുടെ പുതിയ നോട്ടുകൾ അടക്കം 505 കോടിയുടെ നോട്ടുകൾ പിടിച്ചു.

നോട്ട് അസാധുവാക്കിയ നവംബർ എട്ടുമുതൽ ഈ മാസം 21 വരെയുളള കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് 215 കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും 185 കേസുകൾ സിബിഐയും അന്വേഷിച്ച് വരികയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

കണക്കിൽപ്പെടുത്താത്ത സ്വത്ത് കണ്ടെടുത്തതിൽ എല്ലാവർക്കും നോട്ടിസ് നൽകി. രണ്ടു കോടിയുടെ 2000 രൂപ നോട്ടുകളടക്കം 14 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചിരുന്ന ഡൽഹിയിലെ അഭിഭാഷൻ റോഹിത് ഠാണ്ടന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നൽകി.