പ്രതികരിച്ചാല്‍ തല്ലി തല്ലിച്ചതയ്ക്കുന്ന ഭാരതം; അണ്‍കുട്ടികള്‍ ശല്യം ചെയ്തതിനെതിരെ പ്രതികരിച്ച യുവതിയെ റോഡില്‍ വെച്ച് റൗഡികള്‍ ക്രൂരമായി മര്‍ദ്ദിച്ചു വീഡിയോ കാണാം

single-img
22 December 2016

 

woman-beaten-in-ups-mainpuri_650x400_81482385830

ലക്നൗ: ചോരവാര്‍ത്തൊലിച്ച് പൊതു നിരത്തിലൂടെ ആ പെണ്‍കുട്ടി നടന്നു നീങ്ങിയത് പീഡനത്തിനെതിരെ പ്രതികരിച്ചതിനാണ്. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. പൂവാലശല്യത്തിനെതിരെ പ്രതികരിച്ച യുവതിയെ ഗുണ്ടകള്‍ തല്ലിചതക്കുകയായിരുന്നു. പൊതുസ്ഥലങ്ങളിലെ പൂവാല ശല്യത്തിനെതിരെ പരസ്യമായി പ്രതികരിച്ച യുവതിക്ക് ലഭിച്ചത് റൗഡികളുടെ വക ക്രൂരമര്‍ദ്ദനം. തന്നെ സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന പൂവാലനെ പരസ്യമായി മുഖത്തടിച്ചാണ് യുവതി പ്രതികരിച്ചത്.

ഈ യുവാവിന്റെ കൂട്ടുകാര്‍ യുവതിയെ സംഭവസ്ഥലത്തു നിന്നും വലിച്ചിഴച്ചു കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടികൊണ്ട് മുഖത്തിനേറ്റ മര്‍ദ്ദനത്തില്‍ ഇവരുടെ മുഖത്തും കഴുത്തിനു മാരകമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. മുഖത്തേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരുടെ മുഖത്തു നിന്നും ചോര വാര്‍ന്നൊലിക്കുന്നതും ഉറക്കെ നിലവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദനമേല്‍ക്കുന്ന സമയം ഇവരുടെ സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും ഇതിനെതിരെ പ്രതികരിക്കുന്നതായി വീഡിയോയില്‍ വ്യക്തമല്ല.

യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. സ്ത്രീസുരക്ഷയ്ക്കായി നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം. ഭാവിയില്‍ ഒരാള്‍ക്കും ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാന്‍ തോന്നാത്ത രീതിയിലുള്ള ശിക്ഷയാവണം ഇതിന് നല്‍കേണ്ടതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പെണ്‍കുട്ടികള്‍ക്കെതിരെ പീഡനം പെരുകുമ്പോള്‍ പ്രതികരിക്കാനാണ് സമൂഹം പറയുന്നത്. പ്രതികരിച്ചാല്‍ അവസ്ഥ ഇതാണെങ്കില്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഭാരതം നല്‍കുന്നതെന്നും ചോദ്യം ഉയരുന്നു.

https://www.youtube.com/watch?v=HmncqN2A3VA