ജീവിച്ചിരുന്നെങ്കില്‍ പ്രേം നസീറിനെ ഇവര്‍ ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന് വിളിച്ചേനെ; വര്‍ഗീയ ഗൂഢാലോചനയ്ക്കെതിരെ റഫീഖ് അഹമ്മദ് രംഗത്ത്

single-img
22 December 2016

 

rafeeq-ahmed

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് സംഘപരിവാറിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്. ജീവിച്ചിരുന്നെങ്കില്‍ പ്രേം നസീറിനെ ഇവര്‍ ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന് വിളിക്കുമായിരുന്നുവെന്നും അതിനുമുന്‍പ് പ്രേം നസീര്‍ പോയത് നന്നായെന്നുമാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്.

ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ദേശീയഗാന വിവാദം വര്‍ഗീയവല്‍കരിക്കാന്‍ ശ്രമിച്ചതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരോക്ഷ കുറിപ്പ്.

ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിക്കുന്നതിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ എതിര്‍ത്തുവെന്ന് ആരോപിച്ച് ബിജെപിയും മറ്റു സംഘടനകളും കമലിനെതിരെ പ്രതിഷധവുമായി രംഗത്തെത്തിയിരുന്നു. കമലിനെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരായ കമാലുദ്ദീന്‍ എന്ന് വിളിച്ചായിരുന്നു വിമര്‍ശനം. തുടര്‍ന്ന് യുവമോര്‍ച്ച കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും വീടിന് മുന്നില്‍ ദേശീയഗാനം ആലപിച്ച് പ്രതിഷേധിക്കുകയും ചെയ്തു.