നൈജീരിയയില്‍ രണ്ടരടണ്‍ പ്ലാസ്റ്റിക് അരി പിടിച്ചെടുത്തു; പ്ലാസ്റ്റിക് പെല്ലറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച അരി നാളെ ഇന്ത്യയിലുമെത്താം!

single-img
22 December 2016

 

plastic-rice1

അബൂജ: നൈജീരിയയിലേക്ക് നിയമവിരുദ്ധമായി കടത്തിയ രണ്ടര ടണ്‍ പ്ലാസ്റ്റിക് അരി പിടികൂടി. നൈജീരിയന്‍ കസ്റ്റംസ് സര്‍വീസാണ് അരി പിടിച്ചെടുത്തത്. ആഘോഷ സീസണില്‍ വിറ്റഴിക്കാനായി എത്തിച്ചതാണ് വ്യാജ അരിയെന്ന് ലാഗോസ് കസ്റ്റംസ് മേധാവി ഹാറൂന മമൂദു പറഞ്ഞു.

ഈ അരിയില്‍ അടങ്ങിയിരിക്കുന്നത് എന്താണെന്നോ എവിടെനിന്നാണ് ഇത് എത്തിച്ചതെന്നോ വ്യക്തമാക്കിയില്ല. പ്ലാസ്റ്റിക് പെല്ലറ്റുകളാല്‍ നിര്‍മിച്ച അരി കഴിഞ്ഞ വര്‍ഷം ചൈനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള എത്ര ബാഗുകള്‍ രാജ്യത്ത് വിറ്റഴിച്ചുവെന്ന കാര്യം അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.മികച്ച തക്കാളി അരി എന്ന ബ്രാന്‍ഡിലാണ് പ്ലാസ്റ്റിക്ക് അരി രാജ്യത്തേക്ക് എത്തിച്ചത്. ഇത് ജനങ്ങള്‍ കഴിച്ചിരുന്നുവെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.