യാത്രക്കിയില്‍ കക്കൂസ് മാലിന്യം പുറന്തള്ളുന്ന വിമാനങ്ങള്‍ക്ക് 50,000 രൂപ പിഴ ചുമത്തും

single-img
21 December 2016

plane

മുംബൈ: യാത്രക്കിടയില്‍ മനുഷ്യവിസര്‍ജ്യം പുറന്തള്ളിയതിന് വിമാന കമ്പനികള്‍ക്ക് ഗ്രീന്‍ ട്രിബ്യൂണല്‍ 50,000 രൂപ പിഴ ചുമത്തും. യാത്രക്ക് ശേഷം ശൂന്യമായ ടോയ്ലെറ്റ് ടാങ്കുമായി ലാന്‍ഡ് ചെയ്യുന്ന എല്ലാ വിമാനങ്ങള്‍ക്കും പിഴ ശിക്ഷ ബാധകമാവും. വിമുക്ത ഭടനായ സത്വന്ത് സിങ് സാഹ്യയുടെ ഹര്‍ജി പരിഗണിച്ച് കൊണ്ട് സ്വന്തര്‍ കുമാര്‍ അധ്യക്ഷനായ ഗ്രീന്‍ ട്രിബ്യൂണലിന്റെ ബെഞ്ചാണ് ഉത്തരവിറക്കിയത്. വിധിയെ തുടര്‍ന്ന് നിയമം ലംഘിക്കുന്ന എല്ലാ വിമാന കമ്പനികളോടും പിഴയടക്കാന്‍ സിവില്‍ എവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തതിന് ശേഷം സിവില്‍ എവിയേഷന്‍ വിഭാഗത്തിന്റെ പരിശോധനകളുണ്ടാവും. ശൂന്യമായ ടോയ്ലെറ്റ് ടാങ്കുമായി വരുന്ന വിമാനങ്ങള്‍ 50,000 രൂപ പിഴയൊടുക്കേണ്ടി വരും.

കഴിഞ്ഞ കുറെ മാസങ്ങളായി വിമാന കമ്പനികള്‍ പല ദിവസങ്ങളിലും തന്റെ വീട്ടില്‍ മാലിന്യങ്ങള്‍ തള്ളുന്നതായി സാഹ്യ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പാലം എയര്‍പോര്‍ട്ടിന് സമീപത്തുള്ള സാഹ്യയുടെ വീട് മാലിന്യം മൂലം വൃത്തികേടായതിനെ തുടര്‍ന്ന് പെയിന്റ് ചെയ്യാന്‍ കഴിഞ്ഞ ഒക്ടോബറില്‍ 50,000 രൂപ ചിലവായതായി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഗ്രീന്‍ ട്രിബ്യൂണല്‍ ഹര്‍ജിക്കാരന്റെ വീട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് വിധി.