ബ്രഡ് ഫാക്ടറിയില്‍ നിന്നും വാങ്ങിയ പ്ലംകേക്ക് മുറിച്ചപ്പോള്‍ കിട്ടിയത് ചിക്കന്റെ എല്ലിന്‍ കഷണം; ക്രിസ്തുമസ് ആഘോഷിക്കാന്‍ മലയാളികള്‍ക്ക് ലഭിക്കുന്നത് വൃത്തിയില്ലാത്ത കേക്കുകളോ?

single-img
21 December 2016

 

bread-factory

സമീപകാലത്തായി കേരളത്തില്‍ ലഭിക്കുന്ന പാക്ക് ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും സുരക്ഷിതമാണോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

bread-factory1

തിരുവനന്തപുരത്ത് ആസാദ് ഗ്രൂപ്പ് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ബ്രഡ് ഫാക്ടറി എന്ന ബേക്കറിയില്‍ നിന്നാണ് ഒടുവിലായി ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബ്രഡ് ഫാക്ടറിയില്‍ നിന്നും വാങ്ങിയ പ്ലം കേക്കില്‍ നിന്ന് ചിക്കന്റെ എല്ലിന്‍ കഷണമാണ് ലഭിച്ചത്. വട്ടിയൂര്‍കാവ് സ്വദേശി നിസാറിനാണ് കേക്കില്‍ നിന്നും എല്ലിന്‍ കഷണം ലഭിച്ചത്.

bread-factory2

വിസ കാര്‍ഡ് ഉപയോഗിച്ച് 180 രൂപയ്ക്ക് വാങ്ങിയ കേക്കാണ് ഇത്. സംഭവത്തെക്കുറിച്ച് ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായി നിസാര്‍ അറിയിച്ചു. ബ്രഡ് ഫാക്ടറിയില്‍ ഇന്ന് തന്നെ പരിശോധന നടത്തുമെന്നാണ് ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ അറിയിച്ചിരിക്കുന്നത്. പരിശോധനയില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ബ്രഡ് ഫാക്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ഉപഭോക്താക്കളാണ് ബ്രഡ് ഫാക്ടറിയില്‍ ദിനംപ്രതി എത്തിച്ചേരുന്നത്.

ആസാദ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ബ്രഡ് ഫാക്ടറി

ആസാദ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ബ്രഡ് ഫാക്ടറി