ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വാട്സ് ആപ് സന്ദേശം; രണ്ടു കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ

single-img
20 December 2016

pinarayi-vijayanകെഎസ്ആർടിസി ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ അസഭ്യം നിറഞ്ഞ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരൺലാൽ, വിജുകുമാർ എന്നിവരെയാണ് പിടികൂടിയത്. കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചു ജീവനക്കാരുടെ പ്രത്യേക ഗ്രൂപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തും വിധം വാട്സ് ആപ്പ് സന്ദേശം പോസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് കാട്ടാക്കട സിഐയുടെ നേത്യത്വത്തിൽ അന്വേഷണം നടത്തി പോസ്റ്റിട്ടവരെ പിടികൂടിയത്.
അറസ്റ്റിലായ കിരൺലാൽ, വിജുകുമാർ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.