അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ്: കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി; മലയാളി താരം നേടിയത് നിരവധി റെക്കോര്‍ഡുകളും

single-img
19 December 2016

15644788_10154814196449941_1755291617_n

 

മലയാളിക്ക് ഇനി അഭിമാനിക്കാം. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് എഴുതപ്പെട്ട നാമമാണ് കരുണ്‍ നായര്‍. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും പിന്നിട്ട് ട്രിപ്പിള്‍ സെഞ്ചുറി അടിച്ച് പുറത്താകാതെ നിന്ന് കരുണ്‍ ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലാകുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കന്നി സെഞ്ച്വുറി ത്രീപ്പിള്‍ സെഞ്ച്വുറിയാക്കിയ നേടിയ ആദ്യ ഇന്ത്യന്‍ താരവും കരുണാണ്. കരുണിന്റെ 303 എന്ന കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ വാരി കൂട്ടിയ 759 എന്ന മികച്ച സ്‌കോറില്‍ ഇന്ത്യ ഇന്നത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ചെന്നൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ മികച്ച സ്‌കേറിലേക്ക് കടന്നു.

ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വ്യക്തിഗത റണ്‍സ് എടുത്തു എന്ന റെക്കോര്‍ഡും കരുണ്‍ കീഴടക്കിയിരിക്കുകയാണ്. 381 ബോളില്‍ 32 ഫോറും 4 സിക്സും അടങ്ങി 303 റണ്‍സാണ് കരുണ്‍ പൊരുതി നേടിയത്. ഇംഗ്ലണ്ടിനെതിരായി ഒരു ബാറ്റ്‌സ്മാന്റെ ഏക്കാലത്തെയും വലിയ സ്‌കോര്‍, അഞ്ചാമത്തെ ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും വലിയ സ്‌കോര്‍, സോവാഗിന് ശേഷം ട്രിപ്പിള്‍ സെഞ്ച്വുറി നേടുന്ന താരം എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകളാണ് കരുണ്‍ മാറ്റി മറിച്ചിരിക്കുന്നത്. ടെസ്റ്റില്‍ നേടുന്ന കന്നി സെഞ്ചുറി ട്രിപ്പിള്‍ സെഞ്ചുറിയാക്കി മാറ്റിയ മൂന്നാമത്തെ താരവും ആദ്യ ഇന്ത്യന്‍ താരവും കരുണ്‍ തന്നെ. ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരവും കൂടിയാണ് 25 കാരനായ കരുണ്‍. മലയാളിയാണെങ്കിലും കര്‍ണ്ണാടകയുടെ ബാറ്റ്സ്മാനായിട്ടാണ് കരുണ്‍ ടീമിലെത്തുന്നത്.

കഴിഞ്ഞ ദിവസം ലോകേ് രാഹുലിന് ഒരു റണ്‍സ് അകലെ ഇരട്ട സെഞ്ചുറി നഷ്ടപ്പെട്ടപ്പോള്‍ തന്റെ ബാറ്റ് കൊണ്ട് ഇന്ന് കരുണ്‍ ആ കണക്ക് തീര്‍ക്കുകയായിരുന്നു. കരുണിന് കൂട്ടായി അശ്വിന്‍(67), ജഡേജ (51) എന്നിവരാണ് ഇന്ന് ക്രീസില്‍ നിലയുറപ്പിച്ചത്. ഇന്നലെ അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയിരുന്ന കരുണ്‍ ഇന്ന് സെഞ്ചുറി തികച്ച ശേഷം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. കേവലം 381 പന്തില്‍ നിന്നാണ് ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിന്റെ ബൗളര്‍മാരെല്ലാം തന്നെ കരുണിന്റെ ബാറ്റിന്റെ ചൂട് അറിഞ്ഞു.

ഇന്ന് ഇംഗ്ലണ്ടിന്റെ 477 എന്ന സ്‌കോറിനു മുകളില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 759 എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യയുടേത്. ഇന്ന് കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 12 റണ്‍സു കൂടി ഇംഗ്ലണ്ട് നേടി. എന്നാല്‍ ഇന്ത്യയുടെ ഒപ്പം എത്തണമെങ്കില്‍ 270 റണ്‍സു കൂടി ഇംഗ്ലണ്ട് മറി കടക്കണം.