സകൈപ്പിനു വെല്ലുവിളിയായി ഫേസ്ബുക്ക്; ഡെസ്‌ക്‌ടോപ്പില്‍ ഗ്രൂപ്പ് വോയിസ്‌കോളിങ് ഫീച്ചര്‍ പരിഗണനയില്‍

single-img
19 December 2016

group
ഡെസ്‌ക്ടോപ്പ് പതിപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് വോയ്സ് കോളിങ് സേവനം നല്‍കുന്ന കാര്യം ഫെയ്സ്ബുക്കിന്റെ പരിഗണനയില്‍. ഈ സേവനം ഫെയ്സ്ബുക്ക് തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായി അവതരിപ്പിച്ചുവെന്ന് ടെക്ക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഫെയ്സ്ബുക്കിന്റെ പുത്തന്‍ ഫീച്ചര്‍ യാഥാര്‍ത്ഥ്യമായാല്‍ അത് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളായ സ്‌കൈപ്പിനും ഹാങ്ഔട്ടിനും വന്‍ വെല്ലുവിളിയാകും.

ഫെയ്സ്ബുക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാരില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മാര്‍ഗമുണ്ട്. ഡെസ്‌ക്ടോപ്പില്‍ ഫെയ്സ്ബുക്ക് ലോഗിന്‍ ചെയ്ത് ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ വലതുമൂലയിലെ ഫോണ്‍ ഐക്കണില്‍ പുതിയ ഫീച്ചര്‍ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഗ്രൂപ്പ് കോള്‍ സേവനം ലഭ്യമാണ്.