പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനം; മുന്നറിയിപ്പുണ്ടായിട്ടും സര്‍ക്കാര്‍ മുന്‍കരുതലെടുത്തില്ല

single-img
19 December 2016

 

Pathankot:  Security men stand guard as an armored vehicle moves near the Indian Air Force base that was attacked by militants in Pathankot, Punjab on Saturday. PTI Photo  (PTI1_2_2016_000064B)

Pathankot: Security men stand guard as an armored vehicle moves near the Indian Air Force base that was attacked by militants in Pathankot, Punjab on Saturday. PTI Photo (PTI1_2_2016_000064B)

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മുന്നറിയിപ്പ് കിട്ടിയിട്ടും സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ എന്‍ഐഎ ഇന്ന് ചണ്ഡീഗഢ് കോടതിയില്‍ ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കും.

ഭീകരാക്രമണം ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മൂലം സംഭവിച്ചതാണെന്ന് ആവര്‍ത്തിച്ച് പറയുന്നതാണ് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ആക്രമണത്തിന് മുമ്പ് വ്യക്തമായ സൂചന നല്‍കിയിട്ടും ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഭീകരാക്രമണ മുന്നറിപ്പിന് അനുസൃതമായ സുരക്ഷയൊരുക്കിയില്ല. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രമായിട്ടുപോലും സൈനിക കേന്ദ്രത്തിനകത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഭീകരര്‍ക്ക് കഴിഞ്ഞതെങ്ങിനെയെന്നും റിപ്പോര്‍ട്ട് ചോദിക്കുന്നു.

അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ചയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സുരക്ഷ മെച്ചപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിന് കേന്ദ്രം നല്‍കുന്ന മറുപടി. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തിയ എന്‍ഐഎയും പാര്‍ലമെന്റെറി സമിതിയും വ്യത്യസ്ത അഭിപ്രായങ്ങളാണ് പത്താന്‍കോട്ട് എസ്പി സല്‍വീന്ദര്‍ സിങിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. കേസില്‍ എന്‍ഐഎ എസ്പിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണ്. എന്നാല്‍ സംഭവത്തില്‍ എസ്പിയുടെ സാന്നിധ്യം ദുരൂഹവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്നാണ് പാര്‍ലമെന്ററി സമിതി പറയുന്നത്.