എയര്‍പോര്‍ട്ടുകളില്‍ ബയോമെട്രിക് സംവിധാനം വരുന്നു; വിമാനത്താവളങ്ങളില്‍ ഐഡി കാര്‍ഡുകള്‍ കാണിക്കുന്നത് ഒഴിവാക്കപ്പെടും

single-img
17 December 2016

 

bio-metric

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടുകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ച് വിജയിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം.

രാജ്യത്ത് വിതരണം ചെയ്തിരിക്കുന്ന നൂറ് കോടിയോളം ആധാര്‍ കാര്‍ഡുകള്‍ സംവിധാനം കൂടുതല്‍ ഫലപ്രമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ എളുപ്പത്തില്‍ പരിശോധനകള്‍ നടത്താനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ബയോമെട്രിക് സംവിധാനം വരുന്നതോടെ ഐഡി കാര്‍ഡ് വിമാനത്താവളത്തില്‍ കാണിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.