തീയേറ്ററിലെത്തും മുന്നേ തരംഗമാവുന്നു ആമിറിന്റെ ദംഗല്‍; റിലീസിന് മുമ്പേ ചിത്രം നേടിയത് 75 കോടി

single-img
16 December 2016

maxresdefault

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ ഖാന്റെ ദംഗല്‍. ഗുസ്തിക്കാരനായി ആമിര്‍ ഖാന്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു.70 കോടി മുടക്കി എടുത്തിരിക്കുന്ന ചിത്രം ഇപ്പോള്‍ തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയിരിക്കുന്നത് 75 കോടി രൂപയ്ക്കാണ്. സീടിവിയാണ് സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. ആമിറിന്റെ തന്നെ ധൂം 3യുടെ റെക്കോര്‍ഡ് ആണ് ദങ്കല്‍ തകര്‍ത്തത്. 65 കോടി രൂപയ്ക്കാണ് ധൂം 3യുടെ സാറ്റലൈറ്റ് വിറ്റുപോയത്. മിര്‍ ഖാനും ഡിസ്നിയും ചേര്‍ന്നാണ് നിര്‍മാണം.

എന്നാല്‍ സിനിമുടെ എഴുപത് ശതമാനം ഷെയറും ആമിറിന്റെ പേരിലാണ്.സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി കഴിഞ്ഞു.2 മണിക്കൂര്‍ 41 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.മിര്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് ദങ്കല്‍. സിനിമയ്ക്കായി തടി കൂട്ടാനും കുറയ്ക്കാനും താരം തയാറായി.

ഹരിയാനയിലെ മഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്റെ ജീവിതമാണ് ദംഗല്‍ എന്ന പേരില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട് രണ്ടു പെണ്‍കുട്ടികളും. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്.ചിത്രം ഡിസംബര്‍ 23ന് തിയറ്ററുകളിലെത്തും.