ആദ്യ സോളാര്‍ കേസിലെ വിധി: ബിജുവിനും സരിതയ്ക്കും 3 വര്‍ഷം തടവുശിക്ഷ; ശാലു മേനോനെ വെറുതെവിട്ടു

single-img
16 December 2016

06-shalu-biju-sarita

ആദ്യ സോളർ കേസിൽ സരിത എസ്. നായർക്കും ബിജു രാധാകൃഷ്ണനും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.വഞ്ചനാക്കുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്. 40 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.തട്ടിപ്പിനിരയായ സജാദിന്റെ കേസിലാണ് ഇരുവരും കുറ്റക്കാരാണെന്ന് പെരുമ്പാവൂർ കോടതി കണ്ടെത്തിയത്.

കേസിലെ ഒന്നും രണ്ടും പ്രതികളാണ് ബിജുവും സരിതയും.വിവാദമായ സോളാര്‍ കേസിലേക്ക് നയിച്ച ആദ്യ കേസാണിത്. സജാദ് നല്‍കിയ പരാതിയിലാണ് പെരുമ്പാവൂര്‍ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്.