വിജിലന്‍സിനു മുന്നില്‍ ഇ പി ജയരാജന്‍ മൊഴി നല്‍കി;വ്യവസായവകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയിരുന്നെന്ന് മൊഴി .

single-img
16 December 2016

ep-jayarajan
തിരുവനന്തപുരം:ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറിപ്പ് കൊടുത്തിരുന്നതായി മുന്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ വിജിലന്‍സിനോട് സമ്മതിച്ചു.അന്വേഷണം നടത്തുന്ന വിജിലന്‍സിനു മുന്നിലാണ് ഇ പി ജയരാജന്‍ മൊഴി നല്‍കിയത്.പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഇ പി ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്.

യോഗ്യതയും മാനദണ്ഡവും പാലിച്ച് നിയമപ്രകാരം മാത്രമേ നിയമനം നടത്താവൂ എന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറിയ്ക്ക് കുറിപ്പ് നല്‍കിയതെന്ന് ജയരാജന്‍ മൊഴി നല്‍കി.കേസില്‍ വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്കതിരെ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. മുഖ്യമന്ത്രിയ്ക്കെതിരായി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് വിജിലന്‍സ് സംഘം ഇ പി ജയരാജന്റെ മൊഴിയെടുത്തത്.