ഡിഎംകെ നേതാവ് എം കരുണാനിധിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
16 December 2016

karunanidhiചെന്നൈ: ഡിഎംകെ നേതാവ് എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് 93കാരനായ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൊണ്ടയിലും ശ്വാസകോശത്തിലുമുള്ള അണുബാധയാണ് ശ്വാസതടസ്സത്തിന് കാരണം. അണുബാധയ്ക്കുള്ള ചികിത്സ ആരംഭിച്ചു.

ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍.

ഈ മാസമാദ്യം മരുന്നുകഴിച്ചുണ്ടായ അലര്‍ജിയെ തുടര്‍ന്ന് കരുണാനിധിയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.