പാർലമെന്റ് സ്തംഭനത്തിൽ നിരാശ;രാജിവെക്കാന്‍ തോന്നുന്നുവെന്ന് അദ്വാനി

single-img
15 December 2016

LK-adwani
ബഹളം മൂലം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നത് നിരാശയുളവാക്കുന്നുവെന്നും ലോക്‌സഭാംഗത്വം രാജിവെക്കാന്‍ പോലും തോന്നുകയാണെന്നും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സഭയിലുണ്ടായിരുന്നെങ്കിൽ നിരാശനാകുമായിരുന്നുവെന്നും അദ്വാനി പറഞ്ഞു. തന്നെ സന്ദര്‍ശിക്കാനെത്തിയ ഒരു കൂട്ടം എംപിമാരോടാണ് അദ്വാനി ഇക്കാര്യം പങ്കുവെച്ചത്. കഴിഞ്ഞ ദിവസവും പാർലമെന്റ് പ്രവർത്തനങ്ങൾ തുടർച്ചയായി സ്തംഭിക്കുന്നതിൽ അഡ്വാനി ക്ഷുഭിതനായിരുന്നു.
സഭാ സ്തംഭനം ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് ഉടന്‍ ഇടപടണമെന്ന് ആവശ്യപ്പെട്ട അദ്വാനി സര്‍വകക്ഷിയോഗം വിളിക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്നും രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടു.പാര്‍ലമെന്റ് ശരിയായി നടക്കണമെന്ന് മാത്രമെ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. ഇപ്പോളത്തെ നടപടികള്‍ മോശം സന്ദേശമാണ് നല്‍കുന്നത്. സഭാ നടപടികള്‍ പൂര്‍ണമായും ഇല്ലാതാകുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അദ്ദേഹം പറഞ്ഞു. നടപ്പ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും സഭാ പൂര്‍ണ രീതിയില്‍ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.