സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു; ഒന്നരമാസത്തിനിടെ കുറഞ്ഞത് 2,760 രൂപ

single-img
15 December 2016

gold
കൊച്ചി: സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 20,720 രൂപയായി. 2590 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 20,960 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ പവന്‍വിലയില്‍ 2,760 രൂപയുടെ ഇടിവാണ് ഉണ്ടായത്. നവംബര്‍ ഒമ്പതിന് വില 23,480 രൂപയായിരുന്നു. 9 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. 2016 മാര്‍ച്ചിലാണ് ഇതിനു മുമ്പ് പവന്‍വില 21,000 രൂപയ്ക്ക് താഴെ എത്തിയത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടിയതിനെതുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിഞ്ഞിരുന്നു.