ഹൈവേകളില്‍ മദ്യക്കടകള്‍ വേണ്ടെന്ന് സുപ്രിംകോടതി; മാര്‍ച്ച് 31നകം നിലവിലുള്ള എല്ലാ കടകളും അടയ്ക്കണം

single-img
15 December 2016

liqour-l-pti

രാജ്യത്തെ ഹൈവേകളില്‍ മദ്യക്കടകള്‍ വേണ്ടെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ഏപ്രില്‍ മാസം മുതല്‍ ഇത് നടപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 31നകം നിലവില്‍ ഹൈവേകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും അടയ്ക്കണമന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ മുഖ്യകാരണം ഹൈവേകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യക്കടകളാണെന്ന പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാനമായ ഈ വിധി. ഹൈവേകളില്‍ നിന്നും കുറഞ്ഞ പക്ഷം അഞ്ഞൂറ് മീറ്റര്‍ എങ്കിലും മദ്യക്കടകള്‍ അകലം പാലിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ, സംസ്ഥാന പാതകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.