കമ്മീഷൻ വാങ്ങി കള്ളപ്പണം വെളിപ്പിയ്ക്കൽ;അറസ്റ്റിലായ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ കള്ളപ്പണം വെളുപ്പിച്ചത് 30% കമ്മിഷനില്‍.

single-img
14 December 2016

2-000-notes
ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചതില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ കമ്മീഷനായി കൈപ്പറ്റിയിരുന്നത് തുകയുടെ മുപ്പത് .
ശതമാനം.സി.ബി.ഐ. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തതഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കിയതിന് കെ. മൈക്കിളിനെ ചൊവ്വാഴ്ചയാണ് സി.ബി.ഐ. അറസ്റ്റു ചെയ്തത്. റിസര്‍വ് ബാങ്ക് മേഖലാ ഓഫീസിലെ സീനിയര്‍ സ്പെഷല്‍ അസിസ്റ്റന്റാണ് ഇയാള്‍.കള്ളപ്പണം വെളുപ്പിച്ചതിന് പിടിയിലാകുന്ന ആദ്യ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണ് മൈക്കിള്‍..

അനധികൃതമായി നോട്ടുകള്‍ മാറ്റിനല്‍കിയതിന് കൊല്ലേഗല്‍ ബ്രാഞ്ചിലെ സീനിയര്‍ കാഷ്യര്‍ പരശിവമൂര്‍ത്തിയെ സി.ബി.ഐ. കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. പരമശിവ മൂര്‍ത്തിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തത്. പഴയനോട്ടുകള്‍ മാറ്റി 1.51 കോടി രൂപയുടെ പുതിയ നോട്ടുകളാണ്പരശിവമൂര്‍ത്തി ബാങ്കില്‍നിന്ന് നല്‍കിയത്. പഴയനോട്ടുകള്‍ കൈമാറുന്നതിന് മൈക്കിള്‍ കൊല്ലേഗല്‍ ബ്രാഞ്ചിലെത്തിയതിന് സി.ബി.ഐ.ക്ക് തെളിവുലഭിച്ചു.കൂടുതല്‍ ചോദ്യംചെയ്യുന്നതിന് മൈക്കിളിനെ കോടതി ആറുദിവസത്തേക്ക് സി.ബി.ഐ. കസ്റ്റഡിയില്‍വിട്ടു.മൈക്കിളിനും പരമശിവ മൂര്‍ത്തിക്കുമെതിരെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 12 കേസുകളാണുള്ളത്.