റിയാദില്‍ ശിരോവസ്ത്രം ധരിക്കാതെ ഫോട്ടോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു;

single-img
13 December 2016

 

malak-al-shehri

റിയാദ്: സൗദിയുടെ തലസ്ഥാന നഗരത്തിലെ തിരക്കേറിയ തഹ്ലിയ തെരുവില്‍ ശിരോവസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ മലക് അല്‍ ശെഹ്രി എന്ന യുവതിയുടെ ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ ഈ ചിത്രം പ്രചരിച്ചിരുന്നു. തുടര്‍ന്ന് യുവതിക്കെതിരെ വധഭീഷണിയും ഉയര്‍ന്നിരുന്നു. പരമ്പരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന രാജ്യത്ത് സദാചാര ലംഘനങ്ങള്‍ അനുവദിക്കില്ല എന്നായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള പൊലീസിന്റെ പ്രതികരണം.

ശിരോവസ്ത്രം ധരിക്കാതെ താന്‍ തഹ്ലിയിലേക്ക് പോകുകയാണെന്നും സുഹൃത്തിനെ കാണണമെന്നും പുകവലിക്കണമെന്നും പറഞ്ഞ് നേരത്തെ ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. തഹ്ലിയയില്‍ എത്തിയതിന് ശേഷം ശിരോവസ്ത്രം ധരിക്കാതെ നിരത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ ഇതിനൊപ്പം പോസ്റ്റ് ചെയ്തു. ഇത് പ്രചരിച്ചതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തത്.

സംഭവത്തില്‍ അന്യപുരുഷന്മാരുയുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചതിനും കൂടിയാണ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചതെന്നാണ് പൊലീസ് വക്താവ് വിശദീകരിച്ചത്.