കാബിലിനെ തകര്‍ക്കാന്‍ ഷാരൂഖ് ശ്രമിക്കുന്നെന്ന് രാകേഷ് റോഷന്‍

single-img
7 December 2016

713934ഹൃതിക് റോഷന്‍ ചിത്രം കാബിലിന്റെ റിലീസ് ജനുവരി 26 ല്‍ നിന്നും 25 ലേക്ക് മാറ്റി. ഷാരൂഖ് ചിത്രം റയീസുമായുള്ള പോരാട്ടം ഒഴിവാക്കാനാണ് റിലീസ് മാറ്റിയത്. ഒരാഴ്ച മുന്‍പാണ് റിലീസ് മാറ്റുന്ന കാര്യം വിതരണക്കാര്‍ അറിയിച്ചത്.

ജനുവരി 26 നാണ് റയീസിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഷാരൂഖ് ചിത്രം റയീസും ജനുവരി 25 ന് തിയറ്ററുകളിലെത്തിയേക്കുംഎന്നാണ് റിപ്പോര്‍ട്ട്. ഇന്നു പുറത്തിറങ്ങിയ ട്രെയിലറിലാണ് പുതിയ റിലീസ് തിയതി അറിയിച്ചിരിക്കുന്നത്. കാബിലിന്റെ ആദ്യ ഷോ തുടങ്ങുക വൈകിട്ട് ആയിരിക്കും എന്നാല്‍ രാവിലെ മുതല്‍ റയീസിന്റെ ഷോ ആരംഭിക്കും.

റിലീസിന്റെ കാര്യത്തില്‍ ഷാരൂഖ് വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്ന് കാബിലിന്റെ നിര്‍മാതാവും ഹൃതിക്കിന്റെ അച്ഛനുമായ രാകേഷ് റോഷന്‍ ആരോപിച്ചു. ജനുവരി 25 എന്ന തിയതി ഒരാഴ്ച മുമ്പേ പ്രഖ്യാപിച്ചതാണെന്നും റയീസ് റിലീസ് മാറ്റുന്ന കാര്യം അറിയിച്ചില്ലായിരുന്നെന്നും രാകേഷ് പറയുന്നു.

താനൊക്കെ പഴയതലമുറയില്‍പ്പെട്ട ഫിലിംമേക്കറാണെന്നും മറ്റൊരാളുടെ റിലീസ് തിയതിയില്‍ തന്റെ ചിത്രം ഒരിക്കലും റിലീസ് ചെയ്യില്ലെന്നും രാകേഷ് റോഷന്‍ പറയുന്നു. ഇവര്‍ മറ്റെന്തൊക്കെ ലക്ഷ്യംവക്കുന്നുണ്ടെന്നും തങ്ങളെ തന്നെ പിന്തുടരുകയാണെന്നും രാകേഷ് ആരോപിച്ചു.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് ആണ് റയീസിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

ഷാരൂഖിന്റെ ചിത്രം റിലീസിനുള്ളതുകൊണ്ടാണ് 2018 ല്‍ പുറത്തിറങ്ങുന്ന ക്രിഷ് 4 ന്റെ റിലീസ് ക്രിസ്മസില്‍ നിന്ന് മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

മറ്റുചിത്രങ്ങളെ ഉപദ്രവിക്കാത്ത രീതിയിലാണ് തന്റെ എല്ലാ സിനിമകളും റിലീസ് ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.