ഇനി പറക്കാന്‍ കാശ് കുറച്ചു മതി, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പറക്കാന്‍ 799 രൂപ

single-img
3 December 2016

indigo

കൊച്ചി : ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകളുമായി എത്തിയിരിക്കുന്നു. ആഭ്യന്തര യാത്രക്കാര്‍ക്കാണ് ഓഫര്‍. മാത്രമല്ല രാജ്യത്തെ തിരഞ്ഞെടുത്ത റൂട്ടുകളിലാണ് കമ്പനിയുടെ ഓഫര്‍ ഉണ്ടാവുന്നത്.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. കൊച്ചി-തിരുവനന്തപുരം, കോയമ്പത്തൂര്‍-ചെന്നൈ യാത്രക്ക് 799 രൂപയും ബെംഗലൂരു – ഹൈദരാബാദ് റൂട്ടില്‍ 999 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്.

ഡിസംബര്‍ 14 മുതല്‍ 2017 ഒക്ടോബര്‍ 28 വരെയുള്ള കാലയളവിലേക്കാണ് ഓഫര്‍. ഡല്‍ഹി – ജയ്പൂര്‍ റൂട്ടിലേക്ക് 1041 രൂപയ്ക്ക് യാത്ര ചെയ്യാം. മറ്റു കമ്പനികളും വര്‍ഷാവസാനത്തോടെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ 899 രൂപയാണ് ജെറ്റ് എയര്‍വേയിസിന്റെ നിരക്ക്. 737 രൂപക്കുള്ള ഓഫറുമായിട്ടാണ് സൈപ്‌സ് ജെറ്റ് രംഗത്തെത്തിയിയരിക്കുന്നത്.