ശമ്പള, പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി തുടരും;200 കോടി വേണ്ടിടത്ത് ഉള്ളത് 15 കോടിയില്‍ താഴെ

single-img
3 December 2016

treasuryനോട്ട് നിരോധനത്തെ തുടര്‍ന്ന് ട്രഷറികളില്‍ പണമില്ലാത്തതിനാല്‍ ആദ്യ ശമ്പളവും പെന്‍ഷനും കൈയിലെത്താനുളള ദുരിതം ഇന്നും തുടരും. ഇന്ന് ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി 200 കോടി രൂപയാണ് സര്‍ക്കാരിന് വേണ്ടത്. എന്നാല്‍ ഇതിലെത്ര രൂപ ലഭിക്കുമെന്ന് ഒരുറപ്പുമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.നിലവില്‍ ഇന്ന് ട്രഷറികളിലുളളത് 15 കോടിയില്‍ താഴെ മാത്രമാണ്.
37,702 പേര്‍ ഇന്നലെ മാത്രം പെന്‍ഷന്‍ വാങ്ങി. ഇതുവരെ ആകെ 96000 പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ഇനിയും മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരും പേര്‍ക്ക് പെന്‍ഷന്‍ കിട്ടാനുണ്ട്. ആവശ്യത്തിന് പണം എത്തിയില്ലെങ്കില്‍ ഇന്നും ശമ്പള, പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി ഉണ്ടാകും. ഇന്നലെ സംസ്ഥാനം 140.57 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം നല്‍കിയത് 99.83 കോടി മാത്രമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളളവ പിന്‍വലിച്ചതുള്‍പ്പെടെ 115 കോടി രൂപയുടെ വിതരണമാണ് ഇന്നലെ നടന്നത്