മഞ്ചേശ്വരത്ത് വെളുപ്പിക്കാനെത്തിയ ഇരുപത് ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

single-img
2 December 2016

black-money-arrest-jpg-image-485-345

കാസര്‍ഗോഡ്; വെളുപ്പിക്കാനായി കൊണ്ടുവന്ന ഇരുപത് ലക്ഷം രൂപ കാസര്‍കോട് മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ പിടികൂടി.പിന്‍വലിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ യാത്രാവാഹനങ്ങള്‍ അടക്കമുള്ള തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്. പ്രതിയെ മഞ്ചേശ്വരം പോലീസിന് കൈമാറിയിട്ടുണ്ട്.

കള്ളപണം വെളുപ്പിക്കുന്നതിനായി മുംബൈയില്‍ നിന്നും കാസര്‍കോട്ടേക്ക് കൊണ്ടുവരികായിരുന്നു പണം. പിന്‍വലിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണിവ. സംഭവുമായി ബന്ധപ്പെട് കാസര്‍കോട് ചൂരി സ്വദേശി എം അബ്ദുള്‍ ഗഫൂര്‍ പിടിയിലായി. സ്വകാര്യ ബസില്‍ ബാഗുനുള്ളില്‍ വിവിധ കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഒരു ലക്ഷം രൂപയുടെ ആയിരത്തിന്റെ നോട്ടുകളും പത്തൊമ്പത് ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്.