ദുബായ് നഗരം ഒരു കല്യാണ വീടായി ഒരുങ്ങുന്നു; ദുബായ് ഭരണാധികാരിയുടെ മകള്‍ ശൈല ഖതീഫയുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി

single-img
29 November 2016

shaikha-latifa
ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ മകള്‍ ശൈഖ ലതീഫയുടെ വിവാഹ നിശ്ചയത്തോടെ ഒരു കല്യാണ വീടാകാനുള്ള ഒരുക്കത്തിലാണ് ദുബായ് നഗരം.

റാസല്‍ ഖൈമയിലെ രാജകുടുംബാംഗമായ ശൈഖ് ഫൈസല്‍ സഊദ് അല്‍ ഖാസിമിയാണ് വരന്‍. കല്യാണവിവരം അറിയിച്ചത് ശൈഖ ലത്തീഫ തന്നെയാണ്. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട വിവരം അല്‍പസമയം കൊണ്ട് നാടാകെ പരന്നു.

പ്രതിശ്രുത വരന്‍ ശൈഖ് മുഹമ്മദിനൊപ്പം നില്‍ക്കുന്ന ചിത്രവും ആശംസകള്‍ നേര്‍ന്നും പ്രാര്‍ഥനകളോതിയും നൂറുകണക്കിനു പേര്‍ പങ്കുവെച്ചു. ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്മെന്റ്സ് അധ്യക്ഷയും ജേഷ്ഠ സഹോദരിയുമായ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമും അനുമോദന സന്ദേശം കുറിച്ചു.

ദുബായ് കള്‍ച്ചര്‍ & ആര്‍ട്സ് അതോറിറ്റി, എമിറേറ്റ് ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ഉപാധ്യക്ഷയുമായ ശൈഖ ലത്തീഫ സഊദ് യുണിവേഴ്സിറ്റിയില്‍ നിന്ന് എക്സിക്യുട്ടീവ് എം.ബി.എ നേടിയ ശേഷം ദുബായ് ഹോള്‍ഡിംഗിന്റെ ടീകോം, ദുബായ് ഹെല്‍ത് കെയര്‍ സിറ്റി തുടങ്ങിയ സംരംഭങ്ങളില്‍ പരിശീലനം നേടി. നിലവില്‍ ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന നിരവധി കലാസാംസ്‌കാരിക ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ഷാര്‍ജ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ ശൈഖ് ഫൈസല്‍ ഇസ്ലാമിക് ഫിനാന്‍സ് രംഗത്തെ ലോകപ്രശസ്ത നാമമാണ്.