ചുരദാറിന് മുകളില്‍ മുണ്ട് ധരിക്കേണ്ടന്ന് ക്ഷേത്ര ഭരണ സമിതി; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുതിയ പരിഷ്‌കാരം

single-img
29 November 2016

sree_padmanabhaswamy_temple

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന് ക്ഷേത്ര ഭരണ സമിതി. ഇക്കാര്യം ഹൈക്കോടതിയെ ക്ഷേത്ര ഭരണ സമിതി അറിയിച്ചു. ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്നായിരുന്നു നേരത്തെ ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ റിയ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുളള ഉത്തരവ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ നാളെ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകള്‍ നേരത്തെ ചുരിദാറിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു വാദം. ജോലിക്ക് ഹാജരാകുമ്പോള്‍ പൊലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും നിശ്ചിത വസ്ത്രമേ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണ്. അങ്ങനെയിരിക്കെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രം കീഴ്‌വഴക്കം അനുസരിച്ചുള്ള വസ്ത്രം പാടില്ലെന്ന് വാദിക്കുന്നത് എങ്ങനെയെന്നുമായിരുന്നു സംഘടനാ നേതാക്കളുടെ വാദം