കാഞ്ഞങ്ങാട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ തീപിടിത്തം; പത്ത് ലക്ഷം രൂപയുടെ നഷ്ടം

single-img
26 November 2016

beverage

കാസര്‍കോട് കാഞ്ഞങ്ങാട്ടുള്ള ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇന്ന് രാവിലെയുണ്ടായ തീപിടത്തില്‍ ഔട്ട്‌ലെറ്റ് കൗണ്ടര്‍ ഉള്‍പ്പെടെ കത്തി നശിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ആറുമണിയോടെയുണ്ടായ തീപിടിത്തത്തില്‍ ഔട്ട്‌ലെറ്റിന്റെ മുന്‍വശത്തെ കൗണ്ടര്‍ ഉള്‍പ്പെടെ കത്തിനശിക്കുകയായിരുന്നു. ദിനംപ്രതി 15 ലക്ഷത്തോളം രൂപയുടെ വിറ്റുവരവുള്ള ഔട്ട്‌ലെറ്റാണ് ഇത്.

കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാനേജരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.