സിനിമയിലെ രംഗങ്ങള്‍ കൂട്ടിയിണക്കി സെലിബ്രിറ്റി ഒളിപിംക്സ്; ഇനങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

single-img
26 November 2016

kuruvi-vijay-may2-021

അടുത്തിടെ മലയാളത്തിലെ പല സിനിമകളും അടിച്ചു മാറ്റിയതാണെന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടനീളം വാര്‍ത്തകളും വീഡിയോ രംഗങ്ങളും വൈറലായിരുന്നു. പുതിയ തലമുറ സോഷ്യല്‍ മീഡിയയിലൂടെ എങ്ങനെയാണ് ഓരോ കാര്യങ്ങള്‍ പുറത്ത് കൊണ്ടു വരിക എന്ന് അന്വേഷിക്കുന്ന കാലമാണല്ലോ ഇത്.

ഇതാ ഇപ്പോള്‍ മറ്റൊരു വീഡിയോ കൂടി വൈറലാവുന്നു. നമ്മുടെ നടന്മാരുടെ കഴിവുകള്‍ ഇനിയെങ്കിലും ആരും അറിയാതെ പോകരുത്. സെലിബ്രിറ്റി ക്രിക്കറ്റ്, സെലിബ്രിറ്റി ഫുട്ബോള്‍, സെലിബ്രിറ്റി ബാഡ്മിന്റണ്‍ എന്നീ വെവ്വേറെ ഇവന്റുകള്‍ നടത്താതെ ഒരു സെലിബ്രിറ്റി ഒളിമ്പിക്സ് നടത്തിയാലോ? എന്ന് ചോദിച്ചു കൊണ്ടാണ് പുതിയ വീഡിയ വന്നിരിക്കുന്നത്.

വിവിധ ഒളിംപിക്സ് ഇനങ്ങളും അതിനെ കടത്തി വെട്ടുന്ന സിനിമയിലെ ദൃശ്യങ്ങളും കൂട്ടി ഇണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പോള്‍വാട്ടില്‍ തെലുങ്കു നടന്‍ രാംചരണ്‍ ബൈക്കുമായി പറക്കുന്നതാണ് ആദ്യം തന്നെ കൊടുത്തിരിക്കുന്നത്. കുതിരവണ്ടിയില്‍ നായികയുമായി പാലത്തിനു കുറുകെ ചാടുന്ന രജനികാന്തും, വന്ദനം എന്ന മലയാള സിനിമയിലെ ജഗദീഷിന്റെ ഡൈവിങ്ങും, വിജയ് കെട്ടിടത്തിനു മുകളിലില്‍ നിന്നും ട്രെയിനിലേക്ക് എടുത്തു ചാടുന്ന ലോങ്ങ് ജമ്പുമൊക്കെയുണ്ട്. വോളിബോള്‍, ബോക്സിങ്ങ്, കാര്‍ റേസിങ്ങ്, ഷൂട്ടിംങ്ങ്, ജാവലിന്‍ ത്രോ, നീന്തല്‍ മാരത്തോണ്‍, സൈക്ലിങ്ങ്, റാലി എന്നിങ്ങനെ നിരവധി മത്സര ഇനങ്ങളാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

കൂടുതലായും തമിഴ് നടന്‍ വിജയ് ആണ് വീഡിയോയില്‍ ഉള്ളത്. എന്തായാലും സെലിബ്രിറ്റികള്‍ക്കായി ഒരു ഒളിപിംക്സ് കൂടി ഉണ്ടാവുമോയെന്ന് കാത്തിരുന്ന് കാണം.