പതിനാല് സെക്കന്‍ഡ് നോക്കിയാല്‍ മാത്രമല്ല ഹലോ പറഞ്ഞാലും കുടുങ്ങും; പെണ്‍കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഹലോ, ഹായ് മെസേജുകള്‍ അയച്ചാല്‍ കേസെടുക്കാമെന്ന് ഋഷിരാജ് സിങ്

single-img
26 November 2016

rishiraj

ആലപ്പുഴ: ഹലോ എന്ന് ആവര്‍ത്തിച്ച് എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങളെ ഉപയോഗപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കിനിന്നതായി പരാതി ലഭിച്ചാല്‍ കേസെടുക്കാമെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. പിന്നാലെയാണ് ഹലോ പരാമര്‍ശവും.

സ്ത്രീത്വത്തെ വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ അപമാനിച്ചാല്‍ പരാതി നല്‍കാം. എന്നാല്‍ സംസ്ഥാനത്ത് ഈ നിയമപ്രകാരം എട്ടുപേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം പരാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെക്കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പ് താന്‍ പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം. നിങ്ങള്‍ ആദ്യം നിങ്ങളെ രക്ഷിക്കണമെന്നും അതിന് കരാട്ടെ പോലുളള കായികമുറകള്‍ പരിശീലിക്കണമെന്നും ആലപ്പുഴയില്‍ വിദ്യാര്‍ഥികളുമായുളള മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു